Lectionary

1 peter 5: 1-7
  • 1 ) The elders which are among you I exhort, who am also an elder, and a witness of the sufferings of Christ, and also a partaker of the glory that shall be revealed:

  • 2 ) Feed the flock of God which is among you, taking the oversight thereof, not by constraint, but willingly, not for filthy illegal gain, but of a ready mind,

  • 3 ) Neither as being lords over God's heritage, but being ensamples to the flock.

  • 4 ) And when the chief Shepherd shall appear, all of you shall receive a crown of glory that fades not away.

  • 5 ) Likewise, all of you younger, submit yourselves unto the elder. Yea, all of you be subject one to another, and be clothed with humility: for God resists the proud, and gives grace to the humble.

  • 6 ) Humble yourselves therefore under the mighty hand of God, that he may exalt you in due time:

  • 7 ) Casting all your care upon him, for he cares for you.

1 peter 5: 1-7
  • 1 ) നിങ്ങളിലുള്ള മൂപ്പന്മാരെ ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന്നു സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിന്നു കൂട്ടാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നതു:

  • 2 ) നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല,

  • 3 ) ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിൻ കൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‍വിൻ.

  • 4 ) എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും.

  • 5 ) അവ്വണ്ണം ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ, ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു, താഴ്മയുള്ളവർക്കോ കൃപ നല്കുന്നു,

  • 6 ) അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ.

  • 7 ) അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.