Lectionary

Galatians 5: 1-14
  • 1 ) Stand fast therefore in the liberty wherewith Christ has made us free, and be not entangled again with the yoke of bondage.

  • 2 ) Behold, I Paul say unto you, that if all of you be circumcised, Christ shall profit you nothing.

  • 3 ) For I testify again to every man that is circumcised, that he is a debtor to do the whole law.

  • 4 ) Christ is become of no effect unto you, whosoever of you are justified by the law, all of you are fallen from grace.

  • 5 ) For we through the Spirit wait for the hope of righteousness by faith.

  • 6 ) For in Jesus Christ neither circumcision avails any thing, nor uncircumcision, but faith which works by love.

  • 7 ) All of you did run well, who did hinder you that all of you should not obey the truth?

  • 8 ) This persuasion comes not of him that calls you.

  • 9 ) A little leaven leavens the whole lump.

  • 10 ) I have confidence in you through the Lord, that all of you will be none otherwise minded: but he that troubles you shall bear his judgment, whosoever he be.

  • 11 ) And I, brethren, if I yet preach circumcision, why do I yet suffer persecution? then is the offence of the cross ceased.

  • 12 ) I would they were even cut off which trouble you.

  • 13 ) For, brethren, all of you have been called unto liberty, only use not liberty for an occasion to the flesh, but by love serve one another.

  • 14 ) For all the law is fulfilled in one word, even in this, You shall love your neighbour as yourself.

Galatians 5: 1-14
  • 1 ) സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി, ആകയാൽ അതിൽ ഉറെച്ചുനില്പിൻ, അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു.

  • 2 ) നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു ഒരു പ്രയോജനവുമില്ല എന്നു പൌലൊസായ ഞാൻ നിങ്ങളോടു പറയുന്നു.

  • 3 ) പരിച്ഛേദന ഏല്ക്കുന്ന ഏതു മനുഷ്യനോടും: അവൻ ന്യായപ്രമാണം മുഴുവനും നിവർത്തിപ്പാൻ കടമ്പെട്ടിരിക്കുന്നു എന്നു ഞാൻ പിന്നെയും സാക്ഷീകരിക്കുന്നു.

  • 4 ) ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി, നിങ്ങൾ കൃപയിൽനിന്നു വീണുപോയി.

  • 5 ) ഞങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു.

  • 6 ) ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.

  • 7 ) നിങ്ങൾ നന്നായി ഓടിയിരുന്നു, സത്യം അനുസരിക്കാതിരിപ്പാൻ നിങ്ങളെ ആർ തടുത്തു കളഞ്ഞു?

  • 8 ) ഇങ്ങനെ നിങ്ങളെ അനുസരിപ്പിച്ചതു നിങ്ങളെ വിളിച്ചവന്റെ പ്രവൃത്തിയല്ല.

  • 9 ) അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു.

  • 10 ) നിങ്ങൾക്കു ഭിന്നാഭിപ്രായമുണ്ടാകയില്ല എന്നു ഞാൻ കർത്താവിൽ ഉറെച്ചിരിക്കുന്നു, എന്നാൽ നിങ്ങളെ കലക്കുന്നവൻ ആരായാലും ശിക്ഷാവിധി ചുമക്കും.

  • 11 ) ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നു വരികിൽ ഇനിയും ഉപദ്രവം സഹിക്കുന്നതു എന്തു? അങ്ങനെ എങ്കിൽ ക്രൂശിന്റെ ഇടർച്ച നീങ്ങിപ്പോയല്ലോ.

  • 12 ) നിങ്ങളെ കലഹിപ്പിക്കുന്നവർ അംഗച്ഛേദം ചെയ്തുകൊണ്ടാൽ കൊള്ളായിരുന്നു.

  • 13 ) സഹോദരന്മാരേ, നിങ്ങൾ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു, ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ.

  • 14 ) കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. എന്നുള്ള ഏകവാക്യത്തിൽ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു.