Lectionary

Romans 14: 13-19
  • 13 ) Let us not therefore judge one another any more: but judge this rather, that no man put a stumbling block or an occasion to fall in his brother's way.

  • 14 ) I know, and am persuaded by the Lord Jesus, that there is nothing unclean of itself: but to him that esteems any thing to be unclean, to him it is unclean.

  • 15 ) But if your brother be grieved with your food, now walk you not charitably. Destroy not him with your food, for whom Christ died.

  • 16 ) Let not then your good be evil spoken of:

  • 17 ) For the kingdom of God is not food and drink, but righteousness, and peace, and joy in the Holy Spirit.

  • 18 ) For he that in these things serves Christ is acceptable to God, and approved of men.

  • 19 ) Let us therefore follow after the things which make for peace, and things wherewith one may edify another.

Romans 14: 13-19
  • 13 ) അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു, സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ

  • 14 ) യാതൊന്നും സ്വതവെ മലിനമല്ല എന്നു ഞാൻ കർത്താവായ യേശുവിൽ അറിഞ്ഞും ഉറെച്ചുമിരിക്കുന്നു. വല്ലതും മലിനം എന്നു എണ്ണുന്നവന്നു മാത്രം അതു മലിനം ആകുന്നു.

  • 15 ) നിന്റെ ഭക്ഷണംനിമിത്തം സഹോദരനെ വ്യസനിപ്പിച്ചാൽ നീ സ്നേഹപ്രകാരം നടക്കുന്നില്ല. ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുതു.

  • 16 ) നിങ്ങളുടെ നന്മെക്കു ദൂഷണം വരുത്തരുതു.

  • 17 ) ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ.

  • 18 ) അതിൽ ക്രിസ്തുവിനെ സേവിക്കുന്നവൻ ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യർക്കു കൊള്ളാകുന്നവനും തന്നേ.

  • 19 ) ആകയാൽ നാം സമാധാനത്തിന്നും അന്യോന്യം ആത്മികവദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊൾക.