Lectionary

Romans 12: 9-21
  • 9 ) Let love be without dissimulation. Detest that which is evil, cleave to that which is good.

  • 10 ) Be kindly affectionate one to another with brotherly love, in honour preferring one another,

  • 11 ) Not slothful in business, fervent in spirit, serving the Lord,

  • 12 ) Rejoicing in hope, patient in tribulation, continuing instant in prayer,

  • 13 ) Distributing to the necessity of saints, given to hospitality.

  • 14 ) Bless them which persecute you: bless, and curse not.

  • 15 ) Rejoice with them that do rejoice, and weep with them that weep.

  • 16 ) Be of the same mind one toward another. Mind not high things, but condescend to men of low estate. Be not wise in your own conceits.

  • 17 ) Recompense to no man evil for evil. Provide things honest in the sight of all men.

  • 18 ) If it be possible, as much as lies in you, live peaceably with all men.

  • 19 ) Dearly beloved, avenge not yourselves, but rather give place unto wrath: for it is written, Vengeance is mine, I will repay, says the Lord.

  • 20 ) Therefore if yours enemy hunger, feed him, if he thirst, give him drink: for in so doing you shall heap coals of fire on his head.

  • 21 ) Be not overcome of evil, but overcome evil with good.

Romans 12: 9-21
  • 9 ) സ്നേഹം നിർവ്യാജം ആയിരിക്കട്ടെ: തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊൾവിൻ.

  • 10 ) സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു കൊൾവിൻ.

  • 11 ) ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ.

  • 12 ) ആശയിൽ സന്തോഷിപ്പിൻ,

  • 13 ) കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ, പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ, വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കയും അതിഥിസൽക്കാരം ആചരിക്കയും ചെയ്‍വിൻ.

  • 14 ) നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ, ശപിക്കാതെ അനുഗ്രഹിപ്പിൻ.

  • 15 ) സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‍വിൻ.

  • 16 ) തമ്മിൽ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേർന്നുകൊൾവിൻ, നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുതു.

  • 17 ) ആർക്കും തിന്മെക്കു പകരം തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതി,

  • 18 ) കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.

  • 19 ) പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ, പ്രതികാരം എനിക്കുള്ളതു, ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു, എന്നാൽ

  • 20 ) “നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക, ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക, അങ്ങനെ ചെയ്താൽ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.

  • 21 ) തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.