Lectionary

2 corinthians 9: 6-12
  • 6 ) But this I say, He which sows sparingly shall reap also sparingly, and he which sows bountifully shall reap also bountifully.

  • 7 ) Every man according as he purposes in his heart, so let him give, not grudgingly, or of necessity: for God loves a cheerful giver.

  • 8 ) And God is able to make all grace abound toward you, that all of you, always having all sufficiency in all things, may abound to every good work:

  • 9 ) (As it is written, He has dispersed abroad, he has given to the poor: his righteousness remains for ever.

  • 10 ) Now he that ministers seed to the sower both minister bread for your food, and multiply your seed sown, and increase the fruits of your righteousness,)

  • 11 ) Being enriched in every thing to all bountifulness, which causes through us thanksgiving to God.

  • 12 ) For the administration of this service not only supplies the lack of the saints, but is abundant also by many thanksgivings unto God,

2 corinthians 9: 6-12
  • 6 ) എന്നാൽ ലോഭമായി വിതെക്കുന്നവൻ ലോഭമായി കൊയ്യും, ധാരാളമായി വിതെക്കുന്നവൻ ധാരളമായി കൊയ്യും എന്നു ഓർത്തുകൊൾവിൻ.

  • 7 ) അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു, നിർബ്ബന്ധത്താലുമരുതു, സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.

  • 8 ) നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും പെരുകി വരുമാറു നിങ്ങളിൽ സകലകൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നു.

  • 9 ) “അവൻ വാരിവിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു, അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.

  • 10 ) എന്നാൽ വിതെക്കുന്നവന്നു വിത്തും ഭക്ഷിപ്പാൻ ആഹാരവും നല്കുന്നവൻ നിങ്ങളുടെ വിതയും നല്കി പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വർദ്ധിപ്പിക്കയും ചെയ്യും.

  • 11 ) ഇങ്ങനെ ദൈവത്തിന്നു ഞങ്ങളാൽ സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന ഔദാര്യം ഒക്കെയും കാണിക്കേണ്ടതിന്നു നിങ്ങൾ സകലത്തിലും സമ്പന്നന്മാർ ആകും.

  • 12 ) ഈ നടത്തുന്ന ധർമ്മശേഖരം വിശുദ്ധന്മാരുടെ ബദ്ധിമുട്ടു തീർക്കുന്നതുമല്ലാതെ ദൈവത്തിന്നു അനവധി സ്തോത്രം വരുവാൻ കാരണവും ആകുന്നു.