Lectionary

Luke 18: 1-14
  • 1 ) And he spoke a parable unto them to this end, that men ought always to pray, and not to faint,

  • 2 ) Saying, There was in a city a judge, which feared not God, neither regarded man:

  • 3 ) And there was a widow in that city, and she came unto him, saying, Avenge me of mine adversary.

  • 4 ) And he would not for a while: but afterward he said within himself, Though I fear not God, nor regard man,

  • 5 ) Yet because this widow troubles me, I will avenge her, lest by her continual coming she weary me.

  • 6 ) And the Lord said, Hear what the unjust judge says.

  • 7 ) And shall not God avenge his own elect, which cry day and night unto him, though he bear long with them?

  • 8 ) I tell you that he will avenge them speedily. Nevertheless when the Son of man comes, shall he find faith on the earth?

  • 9 ) And he spoke this parable unto certain which trusted in themselves that they were righteous, and despised others:

  • 10 ) Two men went up into the temple to pray, the one a Pharisee, and the other a publican.

  • 11 ) The Pharisee stood and prayed thus with himself, God, I thank you, that I am not as other men are, extortionists, unjust, adulterers, or even as this publican.

  • 12 ) I fast twice in the week, I give tithes of all that I possess.

  • 13 ) And the publican, standing far off, would not lift up so much as his eyes unto heaven, but stroke upon his breast, saying, God be merciful to me a sinner.

  • 14 ) I tell you, this man went down to his house justified rather than the other: for every one that exalts himself shall be brought low, and he that humbles himself shall be exalted.

Luke 18: 1-14
  • 1 ) “മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കേണം” എന്നുള്ളതിന്നു അവൻ അവരോടു ഒരുപമ പറഞ്ഞതു:

  • 2 ) ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു.

  • 3 ) ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ അവന്റെ അടുക്കൽ ചെന്നു: എന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു.

  • 4 ) അവന്നു കുറേ കാലത്തേക്കു മനസ്സില്ലായിരുന്നു, പിന്നെ അവൻ: എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല

  • 5 ) എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാൻ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും, അല്ലെങ്കിൽ അവൾ ഒടുവിൽ വന്നു എന്നെ മുഖത്തടിക്കും എന്നു ഉള്ളുകൊണ്ടു പറഞ്ഞു.

  • 6 ) അനീതിയുള്ള ന്യായാധിപൻ പറയുന്നതു കേൾപ്പിൻ.

  • 7 ) ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?

  • 8 ) വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ ” എന്നു കർത്താവു പറഞ്ഞു.

  • 9 ) തങ്ങൾ നീതിമാന്മാർ എന്നു ഉറെച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ചു അവൻ ഒരു ഉപമ പറഞ്ഞതെന്തെന്നാൽ:

  • 10 ) രണ്ടു മനുഷ്യർ പ്രാർത്ഥിപ്പാൻ ദൈവാലയത്തിൽ പോയി, ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ.

  • 11 ) പരീശൻ നിന്നുകൊണ്ടു തന്നോടു തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു.

  • 12 ) ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു, നേടുന്നതിൽ ഒക്കെയും പതാരം കൊടുത്തുവരുന്നു, എന്നിങ്ങനെ പ്രാർത്ഥിച്ചു.

  • 13 ) ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.

  • 14 ) അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി, മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും, തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.