Lectionary

Philippians 2: 25-30
  • 25 ) Yet I supposed it necessary to send to you Epaphroditus, my brother, and companion in labour, and fellow soldier, but your messenger, and he that ministered to my wants.

  • 26 ) For he longed after you all, and was full of heaviness, because that all of you had heard that he had been sick.

  • 27 ) For indeed he was sick nigh unto death: but God had mercy on him, and not on him only, but on me also, lest I should have sorrow upon sorrow.

  • 28 ) I sent him therefore the more carefully, that, when all of you see him again, all of you may rejoice, and that I may be the less sorrowful.

  • 29 ) Receive him therefore in the Lord with all gladness, and hold such in reputation:

  • 30 ) Because for the work of Christ he was nigh unto death, not regarding his life, to supply your lack of service toward me.

Philippians 2: 25-30
  • 25 ) എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി.

  • 26 ) അവൻ നിങ്ങളെ എല്ലാവരെയും കാണ്മാൻ വാഞ്ഛിച്ചും താൻ ദീനമായി കിടന്നു എന്നു നിങ്ങൾ കേട്ടതുകൊണ്ടു വ്യസനിച്ചുമിരുന്നു.

  • 27 ) അവൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു സത്യം, എങ്കിലും ദൈവം അവനോടു കരുണചെയ്തു, അവനോടു മാത്രമല്ല, എനിക്കു ദുഃഖത്തിന്മേൽ ദുഃഖം വരാതിരിപ്പാൻ എന്നോടും കരുണ ചെയ്തു.

  • 28 ) ആകയാൽ നിങ്ങൾ അവനെ വീണ്ടും കണ്ടു സന്തോഷിപ്പാനും എനിക്കു ദുഃഖം കുറവാനും ഞാൻ അവനെ അധികം ജാഗ്രതയോടെ അയച്ചിരിക്കുന്നു.

  • 29 ) അവനെ കർത്താവിൽ പൂർണ്ണസന്തോഷത്തോടെ കൈക്കൊൾവിൻ, ഇങ്ങനെയുള്ളവരെ ബഹുമാനിപ്പിൻ.

  • 30 ) എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു തീർപ്പാനല്ലോ അവൻ തന്റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിന്റെ വേലനിമിത്തം മരണത്തോളം ആയ്പോയതു.