Lectionary

Acts 28: 23-30
  • 23 ) And when they had appointed him a day, there came many to him into his lodging, to whom he expounded and testified the kingdom of God, persuading them concerning Jesus, both out of the law of Moses, and out of the prophets, from morning till evening.

  • 24 ) And some believed the things which were spoken, and some believed not.

  • 25 ) And when they agreed not among themselves, they departed, after that Paul had spoken one word, Well spoke the Holy Spirit by Isaiah the prophet unto our fathers,

  • 26 ) Saying, Go unto this people, and say, Hearing all of you shall hear, and shall not understand, and seeing all of you shall see, and not perceive:

  • 27 ) For the heart of this people is waxed gross, and their ears are dull of hearing, and their eyes have they closed, lest they should see with their eyes, and hear with their ears, and understand with their heart, and should be converted, and I should heal them.

  • 28 ) Be it known therefore unto you, that the salvation of God is sent unto the Gentiles, and that they will hear it.

  • 29 ) And when he had said these words, the Jews departed, and had great reasoning among themselves.

  • 30 ) And Paul dwelt two whole years in his own hired house, and received all that came in unto him,

Acts 28: 23-30
  • 23 ) ഒരു ദിവസം നിശ്ചയിച്ചിട്ടു പലരും അവന്റെ പാർപ്പിടത്തിൽ അവന്റെ അടുക്കൽ വന്നു, അവരോടു അവൻ ദൈവരാജ്യത്തിന്നു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവർക്കു ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു.

  • 24 ) അവൻ പറഞ്ഞതു ചിലർ സമ്മതിച്ചു, ചിലർ വിശ്വസിച്ചില്ല.

  • 25 ) അവർ തമ്മിൽ യോജിക്കാതെ പിരിഞ്ഞുപോകുമ്പോൾ പൌലൊസ് അവരോടു ഒരു വാക്കു പറഞ്ഞതെന്തെന്നാൽ:

  • 26 ) “നിങ്ങൾ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും, കണ്ണുകൊണ്ടു കണ്ടിട്ടും കാണാതിരിക്കും, കണ്ണുകൊണ്ടു കാണാതെയും ചെവികൊണ്ടു കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിച്ചു മനന്തിരിയാതെയും.

  • 27 ) ഞാൻ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേൾപ്പാൻ മന്ദമായിരിക്കുന്നു, അവരുടെ കണ്ണു അടെച്ചിരിക്കുന്നു എന്നു ഈ ജനത്തിന്റെ അടുക്കൽ പോയി പറക” എന്നിങ്ങനെ പരിശുദ്ധാത്മാവു യെശയ്യാപ്രവാചകൻ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതു ശരി തന്നേ.

  • 28 ) ആകയാൽ ദൈവം തന്റെ ഈ രക്ഷ ജാതികൾക്കു അയച്ചിരിക്കുന്നു, അവർ കേൾക്കും എന്നു നിങ്ങൾ അറിഞ്ഞുകൊൾവിൻ.

  • 29 ) അവൻ കൂലിക്കു വാങ്ങിയ വീട്ടിൽ രണ്ടു സംവത്സരം മുഴുവൻ പാർത്തു, തന്റെ അടുക്കൽ വരുന്നവരെ ഒക്കെയും കൈക്കൊണ്ടു

  • 30 ) പൂർണ്ണ പ്രാഗത്ഭ്യത്തോടെ വിഘ്നംകൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചും പോന്നു.