Lectionary

2 corinthians 5: 16-21
  • 16 ) Wherefore henceforth know we no man after the flesh: yea, though we have known Christ after the flesh, yet now henceforth know we him no more.

  • 17 ) Therefore if any man be in Christ, he is a new creature: old things are passed away, behold, all things are become new.

  • 18 ) And all things are of God, who has reconciled us to himself by Jesus Christ, and has given to us the ministry of reconciliation,

  • 19 ) To know, that God was in Christ, reconciling the world unto himself, not imputing their trespasses unto them, and has committed unto us the word of reconciliation.

  • 20 ) Now then we are ambassadors for Christ, as though God did plead to you by us: we pray you in Christ's position, be all of you reconciled to God.

  • 21 ) For he has made him to be sin for us, who knew no sin, that we might be made the righteousness of God in him.

2 corinthians 5: 16-21
  • 16 ) ആകയാൽ ഞങ്ങൾ ഇന്നുമുതൽ ആരെയും ജഡപ്രകാരം അറിയുന്നില്ല, ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേൽ അങ്ങനെ അറിയുന്നില്ല.

  • 17 ) ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു, പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.

  • 18 ) അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതൻ, അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു.

  • 19 ) ദൈവം ലോകത്തിന്നു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു.

  • 20 ) ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു, അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.

  • 21 ) പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.