Lectionary

Genesis 21: 9-19
  • 9 ) And Sarah saw the son of Hagar the Egyptian, which she had born unto Abraham, mocking.

  • 10 ) Wherefore she said unto Abraham, Cast out this bondwoman and her son: for the son of this bondwoman shall not be heir with my son, even with Isaac.

  • 11 ) And the thing was very grievous in Abraham's sight because of his son.

  • 12 ) And God said unto Abraham, Let it not be grievous in your sight because of the lad, and because of your bondwoman, in all that Sarah has said unto you, hearken unto her voice, for in Isaac shall your seed be called.

  • 13 ) And also of the son of the bondwoman will I make a nation, because he is your seed.

  • 14 ) And Abraham rose up early in the morning, and took bread, and a bottle of water, and gave it unto Hagar, putting it on her shoulder, and the child, and sent her away: and she departed, and wandered in the wilderness of Beersheba.

  • 15 ) And the water was spent in the bottle, and she cast the child under one of the shrubs.

  • 16 ) And she went, and sat her down opposite to him a good way off, as it were a bow shot: for she said, Let me not see the death of the child. And she sat opposite to him, and lift up her voice, and wept.

  • 17 ) And God heard the voice of the lad, and the angel of God called to Hagar out of heaven, and said unto her, What disturbs you, Hagar? fear not, for God has heard the voice of the lad where he is.

  • 18 ) Arise, lift up the lad, and hold him in yours hand, for I will make him a great nation.

  • 19 ) And God opened her eyes, and she saw a well of water, and she went, and filled the bottle with water, and gave the lad drink.

Genesis 21: 9-19
  • 9 ) മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിന്നു പ്രസവിച്ച മകൻ പരിഹാസി എന്നു സാറാ കണ്ടു അബ്രാഹാമിനോടു:

  • 10 ) ഈ ദാസിയെയുംമകനെയും പുറത്താക്കിക്കളക, ഈ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കിനോടു കൂടെ അവകാശിയാകരുതു എന്നു പറഞ്ഞു.

  • 11 ) തന്റെ മകൻ നിമിത്തം ഈ കാര്യം അബ്രാഹാമിന്നു അനിഷ്ടമായി.

  • 12 ) എന്നാൽ ദൈവം അബ്രാഹാമിനോടു: ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുതു, സാറാ നിന്നോടു പറഞ്ഞതിലൊക്കെയുംഅവളുടെ വാക്കു കേൾക്ക, യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നതു.

  • 13 ) ദാസിയുടെമകനെയും ഞാൻ ഒരു ജാതിയാക്കും, അവൻ നിന്റെ സന്തതിയല്ലോ എന്നു അരുളിച്ചെയ്തു.

  • 14 ) അബ്രാഹാം അതികാലത്തു എഴുന്നേറ്റു അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാരിന്റെ തോളിൽവെച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു, അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ ഉഴന്നു നടന്നു.

  • 15 ) തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു കുറുങ്കാട്ടിൻ തണലിൽ ഇട്ടു.

  • 16 ) അവൾ പോയി അതിന്നെതിരെ ഒരു അമ്പിൻ പാടു ദൂരത്തു ഇരുന്നു: കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞു എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു.

  • 17 ) ദൈവം ബാലന്റെ നിലവിളി കേട്ടു, ദൈവത്തിന്റെ ദൂതൻ ആകാശത്തു നിന്നു ഹാഗാരിനെ വിളിച്ചു അവളോടു: ഹാഗാരേ, നിനക്കു എന്തു? നീ ഭയപ്പെടേണ്ടാ, ബാലൻ ഇരിക്കുന്നേടത്തുനിന്നു അവന്റെ നിലവിളികേട്ടിരിക്കുന്നു.

  • 18 ) നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക, ഞാൻ അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.

  • 19 ) ദൈവം അവളുടെ കണ്ണു തുറന്നു, അവൾ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.