Lectionary

2 timothy 3: 10-17
  • 10 ) But you have fully known my doctrine, manner of life, purpose, faith, longsuffering, love, patience,

  • 11 ) Persecutions, afflictions, which came unto me at Antioch, at Iconium, at Lystra, what persecutions I endured: but out of them all the Lord delivered me.

  • 12 ) Yea, and all that will live godly in Christ Jesus shall suffer persecution.

  • 13 ) But evil men and seducers shall wax worse and worse, deceiving, and being deceived.

  • 14 ) But continue you in the things which you have learned and have been assured of, knowing of whom you have learned them,

  • 15 ) And that from a child you have known the holy scriptures, which are able to make you wise unto salvation through faith which is in Christ Jesus.

  • 16 ) All scripture is given by inspiration of God, and is profitable for doctrine, for reproof, for correction, for instruction in righteousness:

  • 17 ) That the man of God may be perfect, thoroughly furnished unto all good works.

2 timothy 3: 10-17
  • 10 ) നീയോ എന്റെ ഉപദേശം, നടപ്പു, ഉദ്ദേശം, വിശ്വാസം, ദീർഘക്ഷമ, സ്നേഹം, സഹിഷ്ണത എന്നിവയും

  • 11 ) അന്ത്യൊക്യയിലും ഇക്കൊന്യയിലും ലൂസ്ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞരിക്കുന്നു, ഞാൻ എന്തെല്ലാം ഉപദ്രവം സഹിച്ചു, അതിലെല്ലാറ്റിൽ നിന്നും കർത്താവു എന്നെ വിടുവിച്ചു.

  • 12 ) എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.

  • 13 ) ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നു വരും.

  • 14 ) നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതു കൊണ്ടു

  • 15 ) നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക.

  • 16 ) എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു

  • 17 ) ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.