Lectionary

2 timothy 2: 1-13
  • 1 ) You therefore, my son, be strong in the grace that is in Christ Jesus.

  • 2 ) And the things that you have heard of me among many witnesses, the same commit you to faithful men, who shall be able to teach others also.

  • 3 ) You therefore endure hardness, as a good soldier of Jesus Christ.

  • 4 ) No man that wars entangles himself with the affairs of this life, that he may please him who has chosen him to be a soldier.

  • 5 ) And if a man also strive for masteries, yet is he not crowned, except he strive lawfully.

  • 6 ) The farmer that labours must be first partaker of the fruits.

  • 7 ) Consider what I say, and the Lord give you understanding in all things.

  • 8 ) Remember that Jesus Christ of the seed of David was raised from the dead according to my gospel:

  • 9 ) Wherein I suffer trouble, as an evil doer, even unto bonds, but the word of God is not bound.

  • 10 ) Therefore I endure all things for the elect's sakes, that they may also obtain the salvation which is in Christ Jesus with eternal glory.

  • 11 ) It is a faithful saying: For if we be dead with him, we shall also live with him:

  • 12 ) If we suffer, we shall also reign with him: if we deny him, he also will deny us:

  • 13 ) If we believe not, yet he abides faithful: he cannot deny himself.

2 timothy 2: 1-13
  • 1 ) എന്റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപയാൽ ശക്തിപ്പെടുക.

  • 2 ) നീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാൻ സമർത്ഥരായ വിശ്വസ്ഥമനുഷ്യരെ ഭരമേല്പിക്ക.

  • 3 ) ക്രിസ്തുയേശുവിന്റെ നല്ല ഭടനായി നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.

  • 4 ) പട ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന്നു യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു.

  • 5 ) ഒരുത്തൻ മല്ലുകെട്ടിയാലും ചട്ടപ്രകാരം പൊരായ്കിൽ കിരീടം പ്രാപിക്കയില്ല.

  • 6 ) അദ്ധ്വാനിക്കുന്ന കൃഷിക്കാരൻ ആകുന്നു ആദ്യം ഫലം അനുഭവിക്കേണ്ടതു.

  • 7 ) ഞാൻ പറയുന്നതു ചിന്തിച്ചുകൊൾക. കർത്താവു സകലത്തിലും നിനക്കു ബുദ്ധി നല്കുമല്ലോ,

  • 8 ) ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക.

  • 9 ) അതു ആകുന്നു എന്റെ സുവിശേഷം. അതു അറിയിക്കുന്നതിൽ ഞാൻ ദുഷ്‌പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങലധരിച്ചു കഷ്ടം സഹിക്കുന്നു, ദൈവവചനത്തിന്നോ ബന്ധനം ഇല്ല.

  • 10 ) അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ വൃതന്മാർക്കു കിട്ടേണ്ടതിന്നു ഞാൻ അവർക്കായി സകലവും സഹിക്കുന്നു.

  • 11 ) നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും, സഹിക്കുന്നു എങ്കിൽ കൂടെ വാഴും,

  • 12 ) നാം തള്ളിപ്പറയും എങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും.

  • 13 ) നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു, തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ, ഈ വചനം വിശ്വാസയോഗ്യമാകുന്നു.