Lectionary

Colossians 1: 9-20
  • 9 ) For this cause we also, since the day we heard it, do not cease to pray for you, and to desire that all of you might be filled with the knowledge of his will in all wisdom and spiritual understanding,

  • 10 ) That all of you might walk worthy of the Lord unto all pleasing, being fruitful in every good work, and increasing in the knowledge of God,

  • 11 ) Strengthened with all might, according to his glorious power, unto all patience and longsuffering with joyfulness,

  • 12 ) Giving thanks unto the Father, which has made us meet to be partakers of the inheritance of the saints in light:

  • 13 ) Who has delivered us from the power of darkness, and has translated us into the kingdom of his dear Son:

  • 14 ) In whom we have redemption through his blood, even the forgiveness of sins:

  • 15 ) Who is the image of the invisible God, the firstborn of every creature:

  • 16 ) For by him were all things created, that are in heaven, and that are in earth, visible and invisible, whether they be thrones, or dominions, or principalities, or powers: all things were created by him, and for him:

  • 17 ) And he is before all things, and by him all things consist.

  • 18 ) And he is the head of the body, the church: who is the beginning, the firstborn from the dead, that in all things he might have the preeminence.

  • 19 ) For it pleased the Father that in him should all fullness dwell,

  • 20 ) And, having made peace through the blood of his cross, by him to reconcile all things unto himself, by him, I say, whether they be things in earth, or things in heaven.

Colossians 1: 9-20
  • 9 ) അതുകൊണ്ടു ഞങ്ങൾ അതു കേട്ട നാൾ മുതൽ നിങ്ങൾക്കു വേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നു.

  • 10 ) നിങ്ങൾ പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും

  • 11 ) സകല സഹിഷ്ണതെക്കും ദീർഘക്ഷമെക്കുമായി അവന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടേണമെന്നും

  • 12 ) വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കുകയും

  • 13 ) നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു.

  • 14 ) അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.

  • 15 ) അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.

  • 16 ) സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു, അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

  • 17 ) അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ, അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.

  • 18 ) അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു, സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.

  • 19 ) അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും

  • 20 ) അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.