Lectionary

Genesis 2: 18-25
  • 18 ) And the LORD God said, It is not good that the man should be alone, I will make him an associated helper for him.

  • 19 ) And out of the ground the LORD God formed every beast of the field, and every fowl of the air, and brought them unto Adam to see what he would call them: and whatsoever Adam called every living creature, that was the name thereof.

  • 20 ) And Adam gave names to all cattle, and to the fowl of the air, and to every beast of the field, but for Adam there was not found an associated helper for him.

  • 21 ) And the LORD God caused a deep sleep to fall upon Adam, and he slept: and he took one of his ribs, and closed up the flesh instead thereof,

  • 22 ) And the rib, which the LORD God had taken from man, made he a woman, and brought her unto the man.

  • 23 ) And Adam said, This is now bone of my bones, and flesh of my flesh: she shall be called Woman, because she was taken out of Man.

  • 24 ) Therefore shall a man leave his father and his mother, and shall cleave unto his wife: and they shall be one flesh.

  • 25 ) And they were both naked, the man and his wife, and were not ashamed.

Genesis 2: 18-25
  • 18 ) അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല, ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.

  • 19 ) യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി, സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി,

  • 20 ) മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാ കാട്ടുമൃഗങ്ങൾക്കും പേരിട്ടു, എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല.

  • 21 ) ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി, അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.

  • 22 ) യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.

  • 23 ) അപ്പോൾ മനുഷ്യൻ, ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും എന്നു പറഞ്ഞു.

  • 24 ) അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും, അവർ ഏക ദേഹമായി തീരും.

  • 25 ) മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു, അവർക്കു നാണം തോന്നിയില്ലതാനും.