Lectionary

Romans 11: 16-24
  • 16 ) For if the first-fruit be holy, the lump is also holy: and if the root be holy, so are the branches.

  • 17 ) And if some of the branches be broken off, and you, being a wild olive tree, were grafted in among them, and with them partake of the root and fatness of the olive tree,

  • 18 ) Boast not against the branches. But if you boast, you bear not the root, but the root you.

  • 19 ) You will say then, The branches were broken off, that I might be grafted in.

  • 20 ) Well, because of unbelief they were broken off, and you stand by faith. Be not high-minded, but fear:

  • 21 ) For if God spared not the natural branches, take heed lest he also spare not you.

  • 22 ) Behold therefore the goodness and severity of God: on them which fell, severity, but toward you, goodness, if you continue in his goodness: otherwise you also shall be cut off.

  • 23 ) And they also, if they abide not still in unbelief, shall be grafted in: for God is able to graft them in again.

  • 24 ) For if you were cut out of the olive tree which is wild by nature, and were grafted contrary to nature into a good olive tree: how much more shall these, which be the natural branches, be grafted into their own olive tree?

Romans 11: 16-24
  • 16 ) ആദ്യഭാഗം വിശുദ്ധം എങ്കിൽ പിണ്ഡം മുഴുവനും അങ്ങനെ തന്നേ, വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെ തന്നേ.

  • 17 ) കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീർന്നു എങ്കിലോ,

  • 18 ) കൊമ്പുകളുടെ നേരെ പ്രശംസിക്കരുതു, പ്രശംസിക്കുന്നുവെങ്കിൽ നീ വേരിനെ അല്ല വേർ നിന്നെയത്രേ ചുമക്കുന്നു എന്നു ഓർക്ക.

  • 19 ) എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന്നു കൊമ്പുകളെ ഒടിച്ചു കളഞ്ഞു എന്നു നീ പറയും.

  • 20 ) ശരി, അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി, വിശ്വാസത്താൽ നീ നില്ക്കുന്നു, ഞെളിയാതെ ഭയപ്പെടുക.

  • 21 ) സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും.

  • 22 ) ആകയാൽ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാൺക, വീണവരിൽ ദൈവത്തിന്റെ ഖണ്ഡിതവും, നിന്നിലോ നീ ദയയിൽ നിലനിന്നാൽ ദയയും തന്നേ, അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും.

  • 23 ) അവിശ്വാസത്തിൽ നിലനിൽക്കാഞ്ഞാൽ അവരെയും കൂടെ ഒട്ടിക്കും, അവരെ വീണ്ടും ഒട്ടിപ്പാൻ ദൈവം ശക്തനല്ലോ.

  • 24 ) സ്വഭാവത്താൽ കാട്ടുമരമായതിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി ഒട്ടിക്കും.