Lectionary

Numbers 11: 4-15
  • 4 ) And the mixt multitude that was among them fell a lusting: and the children of Israel also wept again, and said, Who shall give us flesh to eat?

  • 5 ) We remember the fish, which we did eat in Egypt freely, the cucumbers, and the melons, and the leeks, and the onions, and the garlick:

  • 6 ) But now our soul is dried away: there is nothing at all, beside this manna, before our eyes.

  • 7 ) And the manna was as coriander seed, and the colour thereof as the colour of bdellium.

  • 8 ) And the people went about, and gathered it, and ground it in mills, or beat it in a mortar, and baked it in pans, and made cakes of it: and the taste of it was as the taste of fresh oil.

  • 9 ) And when the dew fell upon the camp in the night, the manna fell upon it.

  • 10 ) Then Moses heard the people weep throughout their families, every man in the door of his tent: and the anger of the LORD was kindled greatly, Moses also was displeased.

  • 11 ) And Moses said unto the LORD, Wherefore have you afflicted your servant? and wherefore have I not found favour in your sight, that you lay the burden of all this people upon me?

  • 12 ) Have I conceived all this people? have I begotten them, that you should say unto me, Carry them in your bosom, as a nursing father bears the nursing infant, unto the land which you sware unto their fathers?

  • 13 ) Whence should I have flesh to give unto all this people? for they weep unto me, saying, Give us flesh, that we may eat.

  • 14 ) I am not able to bear all this people alone, because it is too heavy for me.

  • 15 ) And if you deal thus with me, kill me, I pray you, instantly, if I have found favour in your sight, and let me not see my wretchedness.

Numbers 11: 4-15
  • 4 ) പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി, യിസ്രായേൽമക്കളും വീണ്ടും കരഞ്ഞുകൊണ്ടു: ഞങ്ങൾക്കു തിന്മാൻ ഇറച്ചി ആർ തരും?

  • 5 ) ഞങ്ങൾ മിസ്രയീമിൽ വെച്ചു വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തെങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു.

  • 6 ) ഇപ്പോഴോ ഞങ്ങളുടെ പ്രാണൻ പൊരിഞ്ഞിരിക്കുന്നു, ഈ മന്നാ അല്ലാതെ ഒന്നും കാണ്മാനില്ല എന്നു പറഞ്ഞു.

  • 7 ) മന്നയോ കൊത്തമ്പാലരിപോലെയും അതിന്റെ നിറം ഗുല്ഗുലുവിന്റേതുപോലെയും ആയിരുന്നു.

  • 8 ) ജനം നടന്നു പെറുക്കി തിരികല്ലിൽ പൊടിച്ചിട്ടോ ഉരലിൽ ഇടിച്ചിട്ടോ കലത്തിൽ പുഴുങ്ങി അപ്പം ഉണ്ടാക്കും. അതിന്റെ രുചി എണ്ണചേർത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു.

  • 9 ) രാത്രി പാളയത്തിൽ മഞ്ഞു പൊഴിയുമ്പോൾ മന്നയും പൊഴിയും.

  • 10 ) ജനം കുടുംബംകുടുംബമായി ഓരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽവെച്ചു കരയുന്നതു മോശെ കേട്ടു, യഹോവയുടെ കോപം ഏറ്റവും ജ്വലിച്ചു, മോശെക്കും അനിഷ്ടമായി.

  • 11 ) അപ്പോൾ മോശെ യഹോവയോടു പറഞ്ഞതു: നീ അടിയനെ വലെച്ചതു എന്തു? നിനക്കു എന്നോടു കൃപ തോന്നാതെ ഈ സർവ്വജനത്തിന്റെയും ഭാരം എന്റെമേൽ വെച്ചതെന്തു?

  • 12 ) മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാൻ അവരെ നീ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു എന്റെ മാറത്തെടുത്തുകൊണ്ടു പോകേണമെന്നു എന്നോടു കല്പിപ്പാൻ ഈ ജനത്തെ ഒക്കെയും ഞാൻ ഗർഭംധരിച്ചുവോ? ഞാൻ അവരെ പ്രസവിച്ചുവോ?

  • 13 ) ഈ ജനത്തിന്നു ഒക്കെയും കൊടുപ്പാൻ എനിക്കു എവിടെനിന്നു ഇറച്ചി കിട്ടും? അവർ ഇതാ: ഞങ്ങൾക്കു തിന്മാൻ ഇറച്ചി തരിക എന്നു എന്നോടു പറഞ്ഞു കരയുന്നു.

  • 14 ) ഏകനായി ഈ സർവ്വജനത്തെയും വഹിപ്പാൻ എന്നെക്കൊണ്ടു കഴിയുന്നതല്ല, അതു എനിക്കു അതിഭാരം ആകുന്നു.

  • 15 ) ഇങ്ങനെ എന്നോടു ചെയ്യുന്ന പക്ഷം ദയവിചാരിച്ചു എന്നെ കൊന്നുകളയേണമേ. എന്റെ അരിഷ്ടത ഞാൻ കാണരുതേ.