Lectionary

1 corinthians 15: 1-19
  • 1 ) Moreover, brethren, I declare unto you the gospel which I preached unto you, which also all of you have received, and wherein all of you stand,

  • 2 ) By which also all of you are saved, if all of you keep in memory what I preached unto you, unless all of you have believed in vain.

  • 3 ) For I delivered unto you first of all that which I also received, how that Christ died for our sins according to the scriptures,

  • 4 ) And that he was buried, and that he rose again the third day according to the scriptures:

  • 5 ) And that he was seen of Cephas, then of the twelve:

  • 6 ) After that, he was seen of above five hundred brethren at once, of whom the greater part remain unto this present, but some are fallen asleep.

  • 7 ) After that, he was seen of James, then of all the apostles.

  • 8 ) And last of all he was seen of me also, as of one born out of due time.

  • 9 ) For I am the least of the apostles, that am not meet to be called an apostle, because I persecuted the church of God.

  • 10 ) But by the grace of God I am what I am: and his grace which was bestowed upon me was not in vain, but I laboured more abundantly than they all: yet not I, but the grace of God which was with me.

  • 11 ) Therefore whether it were I or they, so we preach, and so all of you believed.

  • 12 ) Now if Christ be preached that he rose from the dead, how say some among you that there is no resurrection of the dead?

  • 13 ) But if there be no resurrection of the dead, then is Christ not risen:

  • 14 ) And if Christ be not risen, then is our preaching vain, and your faith is also vain.

  • 15 ) Yea, and we are found false witnesses of God, because we have testified of God that he raised up Christ: whom he raised not up, if so be that the dead rise not.

  • 16 ) For if the dead rise not, then is not Christ raised:

  • 17 ) And if Christ be not raised, your faith is vain, all of you are yet in your sins.

  • 18 ) Then they also which are fallen asleep in Christ are perished.

  • 19 ) If in this life only we have hope in Christ, we are of all men most miserable.

1 corinthians 15: 1-19
  • 1 ) എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങൾക്കു ലഭിച്ചതും നിങ്ങൾ നില്ക്കുന്നതും

  • 2 ) നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു.

  • 3 ) ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു

  • 4 ) തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു കേഫാവിന്നും

  • 5 ) പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.

  • 6 ) അനന്തരം അവൻ അഞ്ഞൂറ്റിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി, അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു, ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.

  • 7 ) അനന്തരം അവൻ യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാർക്കു എല്ലാവർക്കും പ്രത്യക്ഷനായി.

  • 8 ) എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി,

  • 9 ) ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ, ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിന്നു യോഗ്യനുമല്ല.

  • 10 ) എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു, എന്നോടുള്ള അവന്റെ കൃപ വ്യർത്ഥമായതുമില്ല, അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു, എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.

  • 11 ) ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങൾ പ്രസംഗിക്കുന്നു, ഇവ്വണ്ണം നിങ്ങൾ വിശ്വസിച്ചുമിരിക്കുന്നു.

  • 12 ) ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നതു എങ്ങനെ?

  • 13 ) മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല

  • 14 ) ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം.

  • 15 ) മരിച്ചവർ ഉയിർക്കുന്നില്ല എന്നു വരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്ഷ്യം പറകയാൽ ഞങ്ങൾ ദൈവത്തിന്നു കള്ളസ്സാക്ഷികൾ എന്നു വരും.

  • 16 ) മരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല.

  • 17 ) ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ, നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു.

  • 18 ) ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചുപോയി.

  • 19 ) നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.