Lectionary

James 1: 12-18
  • 12 ) Blessed is the man that endures temptation: for when he is tried, he shall receive the crown of life, which the Lord has promised to them that love him.

  • 13 ) Let no man say when he is tempted, I am tempted of God: for God cannot be tempted with evil, neither tempts he any man:

  • 14 ) But every man is tempted, when he is drawn away of his own lust, and enticed.

  • 15 ) Then when lust has conceived, it brings forth sin: and sin, when it is finished, brings forth death.

  • 16 ) Do not go astray, my beloved brethren.

  • 17 ) Every good gift and every perfect gift is from above, and comes down from the Father of lights, with whom is no variableness, neither shadow of turning.

  • 18 ) Of his own will brings forth he us with the word of truth, that we should be a kind of first- fruits of his creatures.

James 1: 12-18
  • 12 ) പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ, അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.

  • 13 ) പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു, താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.

  • 14 ) ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു.

  • 15 ) മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു, പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.

  • 16 ) എന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുതു.

  • 17 ) എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.

  • 18 ) നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.