Lectionary

Acts 4: 32-37
  • 32 ) And the multitude of them that believed were of one heart and of one soul: neither said any of them that ought of the things which he possessed was his own, but they had all things common.

  • 33 ) And with great power gave the apostles witness of the resurrection of the Lord Jesus: and great grace was upon them all.

  • 34 ) Neither was there any among them that lacked: for as many as were possessors of lands or houses sold them, and brought the prices of the things that were sold,

  • 35 ) And laid them down at the apostles' feet: and distribution was made unto every man according as he had need.

  • 36 ) And Joses, who by the apostles was surnamed Barnabas, (which is, being interpreted, The son of consolation,) a Levite, and of the country of Cyprus,

  • 37 ) Having land, sold it, and brought the money, and laid it at the apostles' feet.

Acts 4: 32-37
  • 32 ) വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു, തനിക്കുള്ളതു ഒന്നും സ്വന്തം എന്നു ആരും പറഞ്ഞില്ല,

  • 33 ) സകലവും അവർക്കു പൊതുവായിരുന്നു. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു, എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു.

  • 34 ) മുട്ടുള്ളവർ ആരും അവരിൽ ഉണ്ടായിരുന്നില്ല, നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവർ ഒക്കെയും അവയെ വിറ്റു വില കൊണ്ടു വന്നു

  • 35 ) അപ്പൊസ്തലന്മാരുടെ കാൽക്കൽ വെക്കും, പിന്നെ ഓരോരുത്തന്നു അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.

  • 36 ) പ്രബോധനപുത്രൻ എന്നു അർത്ഥമുള്ള ബർന്നബാസ് എന്നു അപ്പൊസ്തലന്മാർ മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ്

  • 37 ) എന്നൊരു ലേവ്യൻ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു.