Lectionary

Genesis 18: 1-10
  • 1 ) And the LORD appeared unto him in the plains of Mamre: and he sat in the tent door in the heat of the day,

  • 2 ) And he lift up his eyes and looked, and, lo, three men stood by him: and when he saw them, he ran to meet them from the tent door, and bowed himself toward the ground,

  • 3 ) And said, My LORD, if now I have found favour in your sight, pass not away, I pray you, from your servant:

  • 4 ) Let a little water, I pray you, be fetched, and wash your feet, and rest yourselves under the tree:

  • 5 ) And I will fetch a morsel of bread, and comfort all of you your hearts, after that all of you shall pass on: for therefore are all of you come to your servant. And they said, So do, as you have said.

  • 6 ) And Abraham hastened into the tent unto Sarah, and said, Make ready quickly three measures of fine meal, knead it, and make cakes upon the hearth.

  • 7 ) And Abraham ran unto the herd, and fetched a calf tender and good, and gave it unto a young man, and he hasted to dress it.

  • 8 ) And he took butter, and milk, and the calf which he had dressed, and set it before them, and he stood by them under the tree, and they did eat.

  • 9 ) And they said unto him, Where is Sarah your wife? And he said, Behold, in the tent.

  • 10 ) And he said, I will certainly return unto you according to the time of life, and, lo, Sarah your wife shall have a son. And Sarah heard it in the tent door, which was behind him.

Genesis 18: 1-10
  • 1 ) അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി, വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു.

  • 2 ) അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു, അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:

  • 3 ) യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ.

  • 4 ) അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ, വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ.

  • 5 ) ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം, വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം, ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു.

  • 6 ) അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു: നീ ക്ഷണത്തിൽ മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ചു അപ്പമുണ്ടാക്കുക എന്നു പറഞ്ഞു.

  • 7 ) അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്നു ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു, അവൻ അതിനെ ക്ഷണത്തിൽ പാകം ചെയ്തു.

  • 8 ) പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്നു അവരുടെ മുമ്പിൽ വെച്ചു. അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചു നിന്നു, അവർ ഭക്ഷണം കഴിച്ചു.

  • 9 ) അവർ അവനോടു: നിന്റെ ഭാര്യ സാറാ എവിടെ എന്നു ചോദിച്ചതിന്നു: കൂടാരത്തിൽ ഉണ്ടു എന്നു അവൻ പറഞ്ഞു.

  • 10 ) ഒരു ആണ്ടു കഴിഞ്ഞിട്ടു ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും, അപ്പോൾ നിന്റെ ഭാര്യ സാറെക്കു ഒരു മകൻ ഉണ്ടാകും എന്നു അവൻ പറഞ്ഞു. സാറാ കൂടാരവാതിൽക്കൽ അവന്റെ പിൻവശത്തു കേട്ടുകൊണ്ടു നിന്നു.