Lectionary

Colossians 3: 1-8
  • 1 ) If all of you then be risen with Christ, seek those things which are above, where Christ sits on the right hand of God.

  • 2 ) Set your affection on things above, not on things on the earth.

  • 3 ) For all of you are dead, and your life is hid with Christ in God.

  • 4 ) When Christ, who is our life, shall appear, then shall all of you also appear with him in glory.

  • 5 ) Mortify therefore your members which are upon the earth, fornication, uncleanness, inordinate affection, evil concupiscence, and covetousness, which is idolatry:

  • 6 ) For which things' sake the wrath of God comes on the children of disobedience:

  • 7 ) In the which all of you also walked some time, when all of you lived in them.

  • 8 ) But now all of you also put off all these, anger, wrath, malice, blasphemy, filthy communication out of your mouth.

Colossians 3: 1-8
  • 1 ) ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തുദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ.

  • 2 ) ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.

  • 3 ) നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു.

  • 4 ) നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും.

  • 5 ) ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.

  • 6 ) ഈ വക നിമിത്തം ദൈവകോപം അനസരണംകെട്ടവരുടെ മേൽ വരുന്നു.

  • 7 ) അവയിൽ ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പെ അവയിൽ നടന്നുപോന്നു.

  • 8 ) ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ.