Lectionary

Romans 12: 9-16
  • 9 ) Let love be without dissimulation. Detest that which is evil, cleave to that which is good.

  • 10 ) Be kindly affectionate one to another with brotherly love, in honour preferring one another,

  • 11 ) Not slothful in business, fervent in spirit, serving the Lord,

  • 12 ) Rejoicing in hope, patient in tribulation, continuing instant in prayer,

  • 13 ) Distributing to the necessity of saints, given to hospitality.

  • 14 ) Bless them which persecute you: bless, and curse not.

  • 15 ) Rejoice with them that do rejoice, and weep with them that weep.

  • 16 ) Be of the same mind one toward another. Mind not high things, but condescend to men of low estate. Be not wise in your own conceits.

Romans 12: 9-16
  • 9 ) സ്നേഹം നിർവ്യാജം ആയിരിക്കട്ടെ: തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊൾവിൻ.

  • 10 ) സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു കൊൾവിൻ.

  • 11 ) ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ.

  • 12 ) ആശയിൽ സന്തോഷിപ്പിൻ,

  • 13 ) കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ, പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ, വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കയും അതിഥിസൽക്കാരം ആചരിക്കയും ചെയ്‍വിൻ.

  • 14 ) നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ, ശപിക്കാതെ അനുഗ്രഹിപ്പിൻ.

  • 15 ) സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‍വിൻ.

  • 16 ) തമ്മിൽ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേർന്നുകൊൾവിൻ, നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുതു.