Lectionary

Matthew 21: 1-17
  • 1 ) And when they drew nigh unto Jerusalem, and were come to Bethphage, unto the mount of Olives, then sent Jesus two disciples,

  • 2 ) Saying unto them, Go into the village opposite to you, and immediately all of you shall find an ass tied, and a colt with her: loose them, and bring them unto me.

  • 3 ) And if any man say ought unto you, all of you shall say, The Lord has need of them, and immediately he will send them.

  • 4 ) All this was done, that it might be fulfilled which was spoken by the prophet, saying,

  • 5 ) Tell all of you the daughter of Sion, Behold, your King comes unto you, meek, and sitting upon an ass, and a colt the foal of an ass.

  • 6 ) And the disciples went, and did as Jesus commanded them,

  • 7 ) And brought the ass, and the colt, and put on them their clothes, and they set him thereon.

  • 8 ) And a very great multitude spread their garments in the way, others cut down branches from the trees, and scattered them in the way.

  • 9 ) And the multitudes that went before, and that followed, cried, saying, Hosanna to the son of David: Blessed is he that comes in the name of the Lord, Hosanna in the highest.

  • 10 ) And when he was come into Jerusalem, all the city was moved, saying, Who is this?

  • 11 ) And the multitude said, This is Jesus the prophet of Nazareth of Galilee.

  • 12 ) And Jesus went into the temple of God, and cast out all them that sold and bought in the temple, and overthrew the tables of the moneychangers, and the seats of them that sold doves,

  • 13 ) And said unto them, It is written, My house shall be called the house of prayer, but all of you have made it a den of thieves.

  • 14 ) And the blind and the lame came to him in the temple, and he healed them.

  • 15 ) And when the chief priests and scribes saw the wonderful things that he did, and the children crying in the temple, and saying, Hosanna to the son of David, they were sore displeased,

  • 16 ) And said unto him, Hear you what these say? And Jesus says unto them, Yea, have all of you never read, Out of the mouth of babes and infants you have perfected praise?

  • 17 ) And he left them, and went out of the city into Bethany, and he lodged there.

Matthew 21: 1-17
  • 1 ) അനന്തരം അവർ യെരൂശലേമിനോടു സമീപിച്ചു ഒലിവുമലയരികെ ബേത്ത്ഫഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു:

  • 2 ) “നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ, അവിടെ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ ഉടനെ കാണും, അവയെ അഴിച്ചു കൊണ്ടുവരുവിൻ.

  • 3 ) നിങ്ങളോടു ആരാനും വല്ലതും പറഞ്ഞാൽ: കർത്താവിന്നു ഇവയെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ, തൽക്ഷണം അവൻ അവയെ അയയക്കും” എന്നു പറഞ്ഞു.

  • 4 ) “സീയോൻ പുത്രിയോടു: ഇതാ, നിന്റെ രാജാവു സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ ”

  • 5 ) എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുളിചെയ്തതിന്നു നിവൃത്തിവരുവാൻ ഇതു സംഭവിച്ചു.

  • 6 ) ശിഷ്യന്മാർ പുറപ്പെട്ടു യേശു കല്പിച്ചതുപോലെ ചെയ്തു,

  • 7 ) കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേൽ ഇട്ടു, അവൻ കയറി ഇരുന്നു.

  • 8 ) പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു: മറ്റു ചിലർ വൃക്ഷങ്ങളിൽ നിന്നു കൊമ്പു വെട്ടി വഴിയിൽ വിതറി.

  • 9 ) മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ, അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.

  • 10 ) അവൻ യെരൂശലേമിൽ കടന്നപ്പോൾ നഗരം മുഴുവനും ഇളകി: ഇവൻ ആർ എന്നു പറഞ്ഞു.

  • 11 ) ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു.

  • 12 ) യേശു ദൈവലായത്തിൽ ചെന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചു കളഞ്ഞു അവരോടു:

  • 13 ) “എന്റെ ആലയം പ്രാർത്ഥാനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു, നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തിർക്കുന്നു” എന്നു പറഞ്ഞു.

  • 14 ) കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു, അവൻ അവരെ സൌഖ്യമാക്കി.

  • 15 ) എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു,

  • 16 ) ഇവൻ പറയുന്നതു കേൾക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു: “ഉവ്വു: ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടല്ലയോ” എന്നു ചോദിച്ചു.

  • 17 ) പിന്നെ അവരെ വിട്ടു നഗരത്തിൽ നിന്നു പുറപ്പെട്ടു ബെഥാന്യയിൽ ചെന്നു അവിടെ രാത്രി പാർത്തു.