Lectionary

Luke 4: 1-13
  • 1 ) And Jesus being full of the Holy Spirit returned from Jordan, and was led by the Spirit into the wilderness,

  • 2 ) Being forty days tempted of the devil. And in those days he did eat nothing: and when they were ended, he afterward hungered.

  • 3 ) And the devil said unto him, If you be the Son of God, command this stone that it be made bread.

  • 4 ) And Jesus answered him, saying, It is written, That man shall not live by bread alone, but by every word of God.

  • 5 ) And the devil, taking him up into an high mountain, showed unto him all the kingdoms of the world in a moment of time.

  • 6 ) And the devil said unto him, All this power will I give you, and the glory of them: for that is delivered unto me, and to whomsoever I will I give it.

  • 7 ) If you therefore will worship me, all shall be yours.

  • 8 ) And Jesus answered and said unto him, Get you behind me, Satan: for it is written, You shall worship the Lord your God, and him only shall you serve.

  • 9 ) And he brought him to Jerusalem, and set him on a pinnacle of the temple, and said unto him, If you be the Son of God, cast yourself down from behind:

  • 10 ) For it is written, He shall give his angels charge over you, to keep you:

  • 11 ) And in their hands they shall bear you up, lest at any time you dash your foot against a stone.

  • 12 ) And Jesus answering said unto him, It is said, You shall not tempt the Lord your God.

  • 13 ) And when the devil had ended all the temptation, he departed from him for a season.

Luke 4: 1-13
  • 1 ) യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി, ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി, പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.

  • 2 ) ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല, അവ കഴിഞ്ഞപ്പോൾ അവന്നു വിശന്നു.

  • 3 ) അപ്പോൾ പിശാചു അവനോടു: നീ ദൈവ പുത്രൻ എങ്കിൽ ഈ കല്ലിനോടു അപ്പമായി ത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.

  • 4 ) യേശു അവനോടു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.

  • 5 ) പിന്നെ പിശാചു അവനെ മേലോട്ടു കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തിൽ അവന്നു കാണിച്ചു:

  • 6 ) ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം, അതു എങ്കൽ ഏല്പിച്ചിരിക്കുന്നു, എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു.

  • 7 ) നീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിന്റെതാകും എന്നു അവനോടു പറഞ്ഞു.

  • 8 ) യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.

  • 9 ) പിന്നെ അവൻ അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു പോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഇവിടെ നിന്നു താഴോട്ടു ചാടുക.

  • 10 ) “നിന്നെ കാപ്പാൻ അവൻ തന്റെ ദൂതന്മാരോടു നിന്നെക്കുറിച്ചു കല്പിക്കയും

  • 11 ) നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം അവർ നിന്നെ കയ്യിൽ താങ്ങിക്കൊള്ളുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

  • 12 ) യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നു അരുച്ചെയ്തിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.

  • 13 ) അങ്ങനെ പിശാചു സകല പരീക്ഷയും തികെച്ചശേഷം കുറെ കാലത്തേക്കു അവനെ വിട്ടുമാറി.