Lectionary

Matthew 26: 31-46
  • 31 ) Then says Jesus unto them, All you shall be offended because of me this night: for it is written, I will strike the shepherd, and the sheep of the flock shall be scattered abroad.

  • 32 ) But after I am risen again, I will go before you into Galilee.

  • 33 ) Peter answered and said unto him, Though all men shall be offended because of you, yet will I never be offended.

  • 34 ) Jesus said unto him, Verily I say unto you, That this night, before the cock crow, you shall deny me three times.

  • 35 ) Peter said unto him, Though I should die with you, yet will I not deny you. Likewise also said all the disciples.

  • 36 ) Then comes Jesus with them unto a place called Gethsemane, and says unto the disciples, Sit all of you here, while I go and pray yonder.

  • 37 ) And he took with him Peter and the two sons of Zebedee, and began to be sorrowful and very heavy.

  • 38 ) Then says he unto them, My soul is exceeding sorrowful, even unto death: tarry all of you here, and watch with me.

  • 39 ) And he went a little farther, and fell on his face, and prayed, saying, O my Father, if it be possible, let this cup pass from me: nevertheless not as I will, but as you will.

  • 40 ) And he comes unto the disciples, and finds them asleep, and says unto Peter, What, could all of you not watch with me one hour?

  • 41 ) Watch and pray, that all of you enter not into temptation: the spirit indeed is willing, but the flesh is weak.

  • 42 ) He went away again the second time, and prayed, saying, O my Father, if this cup may not pass away from me, except I drink it, your will be done.

  • 43 ) And he came and found them asleep again: for their eyes were heavy.

  • 44 ) And he left them, and went away again, and prayed the third time, saying the same words.

  • 45 ) Then comes he to his disciples, and says unto them, Sleep on now, and take your rest: behold, the hour is at hand, and the Son of man is betrayed into the hands of sinners.

  • 46 ) Rise, let us be going: behold, he is at hand that does betray me.

Matthew 26: 31-46
  • 31 ) യേശു അവരോടു: “ഈ രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറും, ഞാൻ ഇടയനെ വെട്ടും, കൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ.

  • 32 ) എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പായി ഗലീലെക്കു പോകും.”

  • 33 ) അതിന്നു പത്രൊസ്, എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല എന്നു ഉത്തരം പറഞ്ഞു.

  • 34 ) യേശു അവനോടു: “ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു” എന്നു പറഞ്ഞു.

  • 35 ) നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു. അതുപോലെ തന്നേ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു.

  • 36 ) അനന്തരം യേശു അവരുമായി ഗെത്ത്ശെമന എന്ന തോട്ടത്തിൽ വന്നു ശിഷ്യന്മാരോടു: “ഞാൻ അവിടെ പോയി പ്രാർത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ” എന്നു പറഞ്ഞു,

  • 37 ) പത്രൊസിനെയും സെബെദി പുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ടു ചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി:

  • 38 ) “എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു, ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണർന്നിരിപ്പിൻ” എന്നു അവരോടു പറഞ്ഞു.

  • 39 ) പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ, എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.

  • 40 ) പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോടു: “എന്നോടു കൂടെ ഒരു നാഴികപോലും ഉണർന്നിരിപ്പാൻ നിങ്ങൾക്കു കഴിഞ്ഞില്ലയോ?

  • 41 ) പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ, ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ” എന്നു പറഞ്ഞു.

  • 42 ) രണ്ടാമതും പോയി: “പിതാവേ, ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ” എന്നു പ്രാർത്ഥിച്ചു.

  • 43 ) അനന്തരം അവൻ വന്നു, അവർ കണ്ണിന്നു ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നതുകണ്ടു.

  • 44 ) അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു.

  • 45 ) പിന്നെ ശിഷ്യന്മാരുടെ അടുക്കൽ വന്നു: “ഇനി ഉറങ്ങി ആശ്വസിച്ചു കൊൾവിൻ, നാഴിക അടുത്തു, മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു,

  • 46 ) എഴുന്നേല്പിൻ, നാം പോക, ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവൻ അടുത്തിരിക്കുന്നു” എന്നു പറഞ്ഞു.